മണിപൂരിൽ 59 നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു
Mar 14, 2022, 15:59 IST

ഇംഫാല്‍: മണിപൂരിൽ 59 നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടേം സ്പീക്കർ സോറോഖൈബാം രജെൻ സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത് ബിരേൻ സിംഗ് തുടരുമെന്നാണ് സൂചനയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ 20 ന് നടന്നേക്കും. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരാജയപ്പെട്ട സാഹചര്യത്തിൽ ബിജെപി അധ്യക്ഷൻ മദൻ കൗശിക്, മുൻ മന്ത്രി സത്പാൽ മഹാരാജ് എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചനകൾ ലഭിക്കുന്നത്.