ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് രാത്രിയിൽ പോലും ധൈര്യമായി ഇറങ്ങി നടക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി
Feb 10, 2022, 15:21 IST

ന്യൂഡൽഹി: ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് രാത്രിയിൽ പോലും ധൈര്യമായി ഇറങ്ങി നടക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിലെ സുരക്ഷയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സുരക്ഷയ്ക്ക് ഈ വിശ്വാസം അത്യന്താപേക്ഷിതമാണ്, ഗുണ്ടകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു യു.പിയിൽ, എന്നാൽ, ഇന്ന് അവർ കീഴടങ്ങുകയാണെന്നും മോദി പറഞ്ഞു.
യോഗ സുരക്ഷയ്ക്കാണ് മുൻഗണന നൽകിയത്. അതിൽ യാതൊരു വിട്ടുവീഴ്ച്ക്കും അദ്ദേഹം തയ്യാറായില്ല. സ്ത്രീകൾക്ക് നേരത്തെ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും മോദി കൂട്ടിച്ചേർത്തു.