ഡൽഹിയിൽ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഡൽഹിയിൽ ഉൾപ്പെടെ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പൂർണമായും പിൻ വലിക്കുന്നതിന് ഡൽഹി ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിച്ചത്.
ഏപ്രിൽ ഒന്നു മുതൽ എല്ലാ ക്ലാസുകളും ഓഫ് ലൈനായി ആരംഭിക്കാം. മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 1000 രൂപയിൽ നിന്നും 500 രൂപയാക്കി കുറച്ചു. ഇതേതുടർന്ന് ഇനി മുതൽ കടകൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ എന്നിവ രാത്രി വൈകിയും തുറന്നു പ്രവർത്തിക്കാം. നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്ന സാഹചര്യത്തിലും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.