'പാക് അധീന കശ്മീർ തിരിച്ചുപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം';  രാജ്‌നാഥ് സിങ്

 
38
 

പാക് അധീന കശ്മീർ തിരിച്ചുപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ശ്രീനഗറിൽ കരസേനയുടെ 76-ാം ‘ശൗര്യദിവസ്’ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലാൾപ്പട ദിനമായ ‘ശൗര്യദിവസ്’ സൈനികരോടൊപ്പം ആഘോഷിക്കാൻ വ്യാഴാഴ്ച ശ്രീനഗറിലെത്തിയതായിരുന്നു പ്രതിരോധ മന്ത്രി.

നിരപരാധികളായ ഇന്ത്യക്കാർ പാക് അധീന മേഖലയിൽ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് ഇരയാകുന്നു. ഗിൽജിത്-ബാൾട്ടിസ്താൻ ഉൾപ്പെടെ പാക് അധിനിവേശത്തിൽ തുടരുന്ന മേഖലകൾ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് 1994-ൽ പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയ പ്രമേയം നടപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും സിങ് പറഞ്ഞു.

From around the web