2024 ഓടെ ഇന്ത്യയിലെ റോഡപകടങ്ങൾ പകുതിയായി കുറയ്‌ക്കാൻ സാധിക്കും;നിതിൻ ഗഡ്കരി

 
35
 

2024 ഓടെ ഇന്ത്യയിലെ റോഡപകടങ്ങൾ പകുതിയായി കുറയ്‌ക്കാൻ സാധിക്കുമെന്ന് കേന്ദ്ര റോഡ്,ഗതാഗമന്ത്രി നിതിൻ ഗഡ്കരി.രാജ്യത്ത് നിലവിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഹൈവേകൾ ഈ ലക്ഷ്യം മുന്നിൽ കണ്ട് കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഓരോ വർഷവും അഞ്ച് ലക്ഷം റോഡപകടങ്ങൾ സംഭവിക്കുന്നു, അതിൽ 1.5 ലക്ഷം പേർ മരിക്കുന്നു. താനും കുടുംബവും ഒരു റോഡപകടത്തിൽ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റോഡപകടങ്ങൾ കുറയ്‌ക്കാൻ കേന്ദ്രസർക്കാർ നിരന്തരം നടപടികൾ സ്വീകരിക്കുന്നു.എന്നാൽ, ഇത് തടയാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണ്. സർക്കാർ ആളുകളെ ബോധവൽക്കരിക്കുന്നു, നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. എന്നാൽ ഇത് വിജയകരമാക്കാൻ ജനങ്ങളുടെയും മാദ്ധ്യമങ്ങളുടേയും സഹായം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

From around the web