രാജ്യത്തു വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു
Jun 4, 2022, 10:18 IST

ന്യൂഡൽഹി ∙ ഒരിടവേളയ്ക്കു ശേഷം രാജ്യത്തു വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു ; ഇന്നലെ ഒറ്റദിവസം 4041 പേർ പുതുതായി പോസിറ്റീവായി. നിലവിൽ 21,177 പേർ ചികിത്സയിലുണ്ട്. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4.31 കോടിയായി. കഴിഞ്ഞ ദിവസം 10 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.
3 മാസത്തോളം കേസുകൾ കുറഞ്ഞുനിന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകളിൽ ഗണ്യമായ വർധനയുണ്ടെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി. കോവിഡ് പോസിറ്റിവിറ്റി 0.56% എന്നതു 0.73% ആയി വർധിച്ചു. രാജ്യത്തു പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളുടെ 31% കേരളത്തിൽ നിന്നാണെന്നു കത്തിൽ പറയുന്നു.