രാജ്യത്ത് 6,915 പേർക്ക് കോവിഡ് 

 
54

രാജ്യത്ത് 6,915 പേർക്കാണ് കോവിഡ്  രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിനെക്കാൾ 14 ശതമാനത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 16,864 പേരാണ് രോഗമുക്തി നേടി  ഇതോടെ സജീവ കേസുകളുടെ എണ്ണവും കുറഞ്ഞു. 92,472 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1.11 ശതമാനമാണ് രാജ്യത്തെ ടിപിആർ.

ഇതുവരെ ആകെ 4.23 കോടിയിലധികം ആളുകൾ കൊറോണയിൽ നിന്നും മുക്തി നേടി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 180 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 5,14,023 ആയി. ഇതുവരെ 177.70 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.  

From around the web