രാജ്യത്ത് ഇന്ന് 12,899 പേർക്ക് കൊവിഡ്
Updated: Jun 19, 2022, 16:11 IST

രാജ്യത്ത് ഇന്ന് കൊവിഡ് രോഗബാധിതരിൽ നേരിയ കുറവ് രേഖപെടുത്തി. ഇന്ന് 12,899 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. എന്നാൽ രോഗമുക്തി നിരക്ക് 98.62 ശതമാനമായി താഴ്ന്നു.
കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. നിലവിലെ രോഗവ്യാപനത്തിന് കാരണം ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.