കനത്ത മഴയിൽ ഒഡീഷയില്‍ ഉരുള്‍പൊട്ടല്‍

 
41
 

ഭുവനേശ്വർ: കനത്ത മഴയില്‍ ഒഡീഷയിലെ ഗജപതി ജില്ലയില്‍ ഉരുള്‍പൊട്ടല്‍. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുമ്മ ബ്ലോക്കിലെ മലയോര മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

മലമുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ കലങ്ങിമറിഞ്ഞ് കുത്തി ഒഴുകുകയായിരുന്നു. സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ശക്തമായ ജലപ്രവാഹത്തില്‍ മലമുകളില്‍ നിന്ന് വന്‍തോതില്‍ ഒഴുകിവന്ന മാലിന്യങ്ങളാണ് മണ്ണിടിച്ചിലിന് കാരണമായത്.

From around the web