എല്ലാ മലയാളികള്‍ക്കും ഓണാശംസകൾ നേർന്ന് എം കെ സ്റ്റാലിൻ

 
25
 

തമിഴ്നാട്: ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശംസകൾ നേര്‍ന്നു. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല.

ഓണം പുതിയൊരു കാലത്തിന്‍റെ തുടക്കമായി തമിഴ് സാഹിത്യം പറയുന്നതായും ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധത്തെ കാണിക്കുന്നതായും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഭിന്നതകൾ അകറ്റി ബന്ധം ശക്തിപ്പെടുത്താമെന്നും സ്റ്റാലിന്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

From around the web