മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും വിമത എം.എൽ.എമാരും മുംബൈയിലെത്തി

 
55
 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും വിമത എം.എൽ.എമാരും മുംബൈയിലെത്തി. 39 റിബൽ എം.എൽ.എമാരുൾപ്പടെ 50 പേരാണ് ഗോവയിൽ നിന്നും പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തി. ശനിയാഴ്ച രാവിലെ ഷിൻഡെ മുംബൈയിൽ നിന്നും ഗോവയിലെത്തി എം.എൽ.എമാരുമായി മടങ്ങുകയായിരുന്നു.

ഗുവാഹത്തിയിൽ നിന്ന് മടങ്ങിയതിന് ശേഷം ഡോണ പോളയിലെ ഹോട്ടലിലാണ് എം.എൽ.എമാർ കഴിഞ്ഞിരുന്നത്. അതേസമയം, മഹാരാഷ്ട്രയിൽ നിർണായകമായ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നാളെയാണ് ഷിൻഡെ സർക്കാറിന്റെ വിശ്വാസവോട്ടെടുപ്പ്.

From around the web