മുംബൈ അപകടം; പ്രധാനമന്ത്രി  അനുശോചിച്ചു

 
61
 

മുംബൈയിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവർക്ക് പിഎംഎൻആർഎഫിന്റെ സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു.

"മുംബൈയിലെ കെട്ടിടം തകർന്നതിൽ വേദനയുണ്ട്.  ദുഃഖത്തിന്റെ ഈ  വേളയിൽ , എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്, പരിക്കേറ്റവർക്കൊപ്പമുള്ള പ്രാർത്ഥനകളും. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും  നൽകും: പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

From around the web