രാജ്യത്ത് എൻ.സി.എച്ച്.ആർ.ഒ യുടെ  പ്രവര്‍ത്തനം അവസാനിപ്പിച്ചു

 
60
 

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധനത്തിന്‍റെ അടിസ്ഥാനത്തില്‍ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍( എൻ.സി.എച്ച്.ആർ.ഒ) രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സംഘടനയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതികാര നടപടിയാണിതെന്ന് എൻ.സി.എച്ച്.ആർ.ഒ നേതാവ് പ്രൊഫ എ.മാര്‍ക്സ് പ്രസ്താവനയില്‍ അറിയിച്ചു.

സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്. നിരോധനത്തെ തുടര്‍ന്ന് എൻ.സി.എച്ച്.ആർ.ഒയുടെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. സംഘടനയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ല. ഈ അനീതിക്കെതിരെ നിയമപരമായ വഴി തേടുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

From around the web