കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് എൻ.ഐ.എ ഏറ്റെടുക്കും
Oct 27, 2022, 11:51 IST

കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് എൻ.ഐ.എ ഏറ്റെടുക്കും.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന ക്രമസമാധാനനില സംബന്ധിച്ച അവലോകന യോഗത്തിലാണ് കേസ് എൻ.ഐ.എക്ക് കൈമാറാൻ ശിപാർശ ചെയ്തത്.
പ്രതികൾക്ക് അന്തർ സംസ്ഥാന- അന്താരാഷ്ട്ര ബന്ധങ്ങളുള്ള പശ്ചാത്തലത്തിലാണ് കേസ് എൻ.ഐ.എക്ക് കൈമാറുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് പൊലീസിൽ പ്രത്യേക സേന രൂപവത്കരിക്കും.കോയമ്പത്തൂർ നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കരിമ്പുക്കട, സുന്ദരാപുരം, കൗണ്ടംപാളയം എന്നിവിടങ്ങളിൽ പുതിയ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. പ്രധാന നഗരങ്ങളിലും പൊതുജനങ്ങൾ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിലും വിപുലമായ രീതിയിൽ അത്യാധുനിക സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചു.