നാഷണൽ ഹെറാൾഡ് : പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത

 
15
 

ഡൽഹി: പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. നാഷണൽ ഹെറാൾഡിന് എതിരായ ഇ.ഡി നടപടി ഉയർത്തിയാകും പ്രതിഷേധം. കേന്ദ്ര ഏജസികളെ ദുരുപയോഗം ചെയ്യുന്നത് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ചർച്ച അനുവദിച്ചില്ലെങ്കിൽ സഭാനടപടികൾ തടസപ്പെടുത്താനാണ് തീരുമാനം.

എന്നാൽ, പ്രതിപക്ഷം പ്രതിഷേധം കനത്താൽ ശക്തമായ നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. എം.പിമാരെ സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. ഭരണഘടനാ ഭേദഗതി ഉൾപ്പെടെ നിരവധി ബില്ലുകൾ ഇന്ന് പാർലമെന്റിന്റെ പരിഗണനയ്ക്ക് വരും.

From around the web