നാവികസേനകൾ നിരീക്ഷണം ശക്തമാക്കി; ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളുടെ വരവ് താൽക്കാലികമായി നിലച്ചു

 
41

ചെന്നൈ ∙ കടലിൽ ഇന്ത്യൻ, ശ്രീലങ്കൻ നാവികസേനകൾ നിരീക്ഷണം ശക്തമാക്കിയതോടെ ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളുടെ വരവ് താൽക്കാലികമായി നിലച്ചു. പലായനത്തിന്റെ മറവിൽ മനുഷ്യക്കടത്ത് അടക്കം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണു സേനകളുടെ റോന്തുചുറ്റൽ ശക്തമാക്കിയത്.

മീൻപിടിത്ത ബോട്ടുകൾ വരെ പരിശോധിക്കാനാരംഭിച്ചതോടെ ശ്രീലങ്കൻ തീരത്തു നിന്ന് മനുഷ്യക്കടത്തു സംഘങ്ങൾ പിന്മാറി. അതേ സമയം, അഭയാർഥികളെത്തിയാൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാനാണു തമിഴ്നാടിന്റെ തീരുമാനം. നിലവിൽ രാമേശ്വരം മണ്ഡപത്തിലെ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നവർക്ക് അഭയാർഥി പരിഗണന നൽകാനുള്ള സർക്കാർതല ശ്രമങ്ങൾ തുടരുകയാണ്.

 

From around the web