യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി ഓം പ്രകാശ് ചൗത്താല

 
46
 

ന്യൂഡെൽഹി:  ഡല്‍ഹിയില്‍ എത്തിയ ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗത്താല സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തിയ ഐഎന്‍എല്‍ഡി നേതാവ് ഓംപ്രകാശ് ചൗത്താല പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് പറഞ്ഞു.

സെപ്തംബര്‍ 25 ന് ഹരിയാനയില്‍ നടക്കുന്ന റാലിയെ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണ് ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗത്താലയുടെ നീക്കം. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്ന സൂചനയാണ് ഇതോടെ വ്യക്തമാകുന്നത്.

മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്‌ ഹരിയാനയിലെ ഫത്തേഹ് ബാദില്‍ നടക്കുന്ന റാലി പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പ്രകടനമാക്കാനാണ് ഐഎന്‍എല്‍ഡിയുടെ ശ്രമം.റാലിയിലേക്ക് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും നേതാക്കളെ ഐഎന്‍എല്‍ഡി ക്ഷണിച്ചിട്ടുണ്ട്.

രാജ്യത്തെ ജനങ്ങള്‍ പ്രയാസത്തിലാണ്. അവരുടെ പ്രയാസങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ പ്രതിപക്ഷ ഐക്യത്തിന് കഴിയുമെന്നും ഓം പ്രകാശ് ചൗത്താല വ്യക്തമാക്കി. 

From around the web