നവി മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം

 
53
 

മുംബൈ: നവി മുംബൈയില്‍ ബലക്ഷയം സംഭവിച്ച നാലു നില കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം. രാത്രി 10.30 ഓടെ കോപര്‍ ഖൈറാനയിലെ ബോന്‍കോഡ് ഗ്രാമത്തിലാണ് സംഭവം.

തകര്‍ന്ന് വീഴുന്നതിന് മുമ്ബ് കെട്ടിടത്തില്‍ താമസിച്ചിരുന്ന 32 പേരെ ഒഴിപ്പിച്ചിരുന്നെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. എട്ടുപേര്‍ അതില്‍ ഒഴിഞ്ഞുപോയിരുന്നില്ല. തകര്‍ന്നു വീഴുമ്ബോഴാണ് ഇവര്‍ പുറത്തിറങ്ങിയത്. അവരെ അഗ്നിശമന സേന രക്ഷിച്ചു.

ഒരാളുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആ​രാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കെട്ടിടത്തിലെ താമസക്കാരെ വിളിപ്പിച്ച്‌ മൃതദേഹം തിരിച്ചറിയു​ന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

From around the web