ഉദ്ധവ് താക്കറെ പക്ഷത്തു നിന്ന് ഒരു നേതാവ് കൂടി ഏക്‌നാഥ് ഷിൻഡെ ഗ്രൂപ്പിലേക്ക് ചായുന്നു

 
52
 

മുംബൈ: ഉദ്ധവ് താക്കറെ പക്ഷത്തു നിന്ന് ഒരു നേതാവ് കൂടി ഏക്‌നാഥ് ഷിൻഡെ ഗ്രൂപ്പിലേക്ക് ചായുന്നു. മഹാവികാസ് അഖാഡി കാലത്ത് ഉദ്ധവിന്റെ അടുത്ത അനുയായി ആയിരുന്ന വനിതാ നേതാവും നടിയുമായ ദീപാലി സയ്യദാണ് ഇപ്പോൾ ക്യാമ്പ് വിടുന്നത്.

നേരത്തെ, സുഷമ അന്ധാരെ എന്ന നേതാവും ഉദ്ധവിനെ വിട്ട് ഭരണപക്ഷത്തേക്ക് ചുവടുമാറിയിരുന്നു. തന്റെ തീരുമാനം ഉടൻ അറിയിക്കുമെന്ന് ദീപാലി പ്രതികരിച്ചു. 'ഞാൻ ഇപ്പോൾ കാത്തിരിപ്പിന്റെ റോളിലാണ്. മാത്രമല്ല, ഞാൻ എടുക്കുന്ന തീരുമാനം ഉടൻ അറിയും' അവർ വ്യക്തമാക്കി.

നേരത്തെ ഉദ്ധവ് താക്കറെയും ഷിൻഡെയും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും ഇതിന് ചില ബി.ജെ.പി നേതാക്കൾ മധ്യസ്ഥത വഹിക്കുകയും ചെയ്യുമെന്ന വാദവുമായി ദീപാലി രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ മുതിർന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്തടക്കം തള്ളിയിരുന്നു.

From around the web