പെഗസസ് ഹർജികൾ 25ന് പരിഗണിക്കും

 
40

ന്യൂഡൽഹി ∙ പെഗസസ് ഫോൺ ചോർത്തൽ കണ്ടെത്താൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ, ഇതു സംബന്ധിച്ച ഹർജികൾ 25നു പരിഗണിക്കും. വി​​ദ​​ഗ്ധ സ​​മി​​തി ഇ​​ട​​ക്കാ​​ല റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ​​തി​​നു പി​​ന്നാ​​ലെ കേ​​സി​​ൽ ഇ​​ന്നു വാ​​ദം കേ​​ൾ​​ക്കാ​​നി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്നു മ​​റ്റൊ​​രു കേ​​സി​​ന്‍റെ വാ​​ദം ഉ​​ള്ള​​തി​​നാ​​ൽ പെ​​ഗാ​​സ​​സ് മ​​റ്റൊ​​രു ദി​​വ​​സ​​ത്തേ​​ക്കു മാ​​റ്റിവ​​യ്ക്ക​​ണ​​മെ​​ന്ന് സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ൽ തു​​ഷാ​​ർ മേ​​ത്ത​​യാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.

പെ​​ഗാ​​സ​​സ് ചാ​​ര സോ​​ഫ്റ്റ്‌​​വേ​​ർ ഉ​​പ​​യോ​​ഗി​​ച്ച് ഫോ​​ണു​​ക​​ൾ ചോ​​ർ​​ത്തി​​യ​​തി​​ൽ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു പ​​ത്തി​​ലേ​​റെ ഹ​​ർ​​ജി​​ക​​ളാ​​ണ് സു​​പ്രീം​​കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. വി​​ഷ​​യം പ​​ഠി​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്ധ സ​​മി​​തി ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​മാ​​ണ് ഇ​​ട​​ക്കാ​​ല റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ​​ത്. ചീ​​ഫ് ജ​​സ്റ്റീ​​സ് എ​​ൻ.​​വി. ര​​മ​​ണ, ജ​​സ്റ്റീ​​സു​​മാ​​രാ​​യ ഹി​​മ കോ​​ഹ്‌​​ലി, സൂ​​ര്യ​​കാ​​ന്ത് എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട ബെ​​ഞ്ചാ​​ണ് കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. റി​​ട്ട​​യേ​​ഡ് സു​​പ്രീം​​കോ​​ട​​തി ജ​​ഡ്ജി ആ​​ർ.​​വി. ര​​വീ​​ന്ദ്ര​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഒ​​ക്ടോ​​ബ​​റി​​ലാ​​ണ് സു​​പ്രീം​​കോ​​ട​​തി വി​​ദ​​ഗ്ധ സ​​മി​​തി രൂ​​പീ​​ക​​രി​​ച്ച​​ത്. പെ​​ഗാ​​സ​​സ് ഉ​​പ​​യോ​​ഗി​​ച്ച് രാ​​ജ്യ​​ത്തെ രാ​​ഷ്ട്രീ​​യ​​ക്കാ​​ർ, പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ർ, ആ​​ക്ടി​​വി​​സ്റ്റു​​ക​​ൾ, അ​​ഭി​​ഭാ​​ഷ​​ക​​ർ എ​​ന്നി​​വ​​രു​​ടെ ഫോ​​ണു​​ക​​ൾ ചോ​​ർ​​ത്തി എ​​ന്നാ​​ണ് ഹ​​ർ​​ജി​​ക​​ളി​​ൽ ആ​​രോ​​പി​​ക്കു​​ന്ന​​ത്.

From around the web