കുനോയിലെ ചീറ്റപ്പുലികളുടെ വാർത്ത പ്രധാനമന്ത്രി പങ്കുവെച്ചു
Nov 6, 2022, 15:40 IST

നിർബന്ധിത ക്വാറന്റൈനിനുശേഷം, കുനോ ആവാസവ്യവസ്ഥയുമായി കൂടുതൽ പൊരുത്തപ്പെടുന്നതിന് രണ്ടു ചീറ്റകളെ വേലിക്കെട്ടിനുള്ളിലെ വിസ്തൃതമായ ചുറ്റുപാടിലേക്ക് വിട്ടയച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അറിയിച്ചു.
"വലിയ വാർത്ത ! നിർബന്ധിത ക്വാറന്റൈനിനുശേഷം, കുനോ ആവാസവ്യവസ്ഥയുമായി കൂടുതൽ പൊരുത്തപ്പെടുന്നതിന് രണ്ടു ചീറ്റകളെ വേലിക്കെട്ടിനുള്ളിലെ വിസ്തൃതമായ ചുറ്റുപാടിലേക്ക് വിട്ടയച്ചതായി എനിക്ക് അറിയാൻ കഴിഞ്ഞു . മറ്റുള്ളവ ഉടൻ പുറത്തിറങ്ങും. എല്ലാ ചീറ്റകളും ആരോഗ്യത്തോടും സജീവതയോടും നന്നായി പൊരുത്തപ്പെടുന്നവയാണെന്ന് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ", മോദി ട്വീറ്റ് ചെയ്തു.