രാജ് താക്കറെയുടെ റാലിക്ക് തിരിച്ചടി:ഔറംഗാബാദിൽ നിരോധനാജ്ഞ

 
12
 

മുംബയ്: മുസ്ലിംപള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിറുത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ മേയ് ഒന്നിന് ഔറംഗബാദിൽ നടത്താനിരുന്ന റാലിക്ക് തിരിച്ചടി. മേയ് ഒമ്പത് വരെ ഔറംഗബാദ് ജില്ലയിൽ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി.

എം.എൻ.എസിന്റെ നേതൃത്വത്തിൽ ഹനുമാൻ ചാലിസ ജപിക്കുന്നത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുമെന്ന് വിലയിരുത്തിയാണിത്. സംസ്ഥാനത്ത് മഹാരാഷ്ട്ര ദിനം, ഈദ്, മറ്റ് ഉത്സവങ്ങൾ എന്നിവ നടക്കുന്നതിനാൽ ക്രമസമാധാനനില കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

From around the web