ലഷ്കറെ തയ്ബ ഭീകരനെ സുരക്ഷാസേന വധിച്ചു

 
40
 

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഇന്നലെ അതിരാവിലെ നടന്ന ഏറ്റുമുട്ടലിൽ ലഷ്കറെ തയ്ബ ഭീകരനെ സുരക്ഷാസേന വധിച്ചു. ഇതേ സമയത്ത് തന്നെ കുൽഗാമിലും ഏറ്റുമുട്ടൽ നടന്നിരുന്നു. അനന്ത്നാഗിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. ലഷ്കറെ കമാൻഡർ നിസാർ ധറാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അനന്തനാഗിൽ തെരച്ചിൽ നടത്തിയത്.

ഭീകര‌ർ വെടിയുതിർത്തതോടെ സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി അനന്തനാഗിലെ ചിലയിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിറുത്തിവച്ചു

From around the web