ജാർഖണ്ഡിൽ ആസിഡ് അക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്
Updated: Jul 2, 2022, 14:01 IST

ജാർഖണ്ഡിൽ ആസിഡ് അക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്.ഭക്ഷണം കടംകൊടുക്കാൻ കടയുടമ വിസമ്മതിച്ചതിനെതുടർന്ന് മധുരപലഹാര കടയിലേക്ക് ഒരാൾ ആസിഡ് എറിയുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
ജെർമുഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരിപൂർ ഗ്രാമത്തിലാണ് സംഭവം. ഭക്ഷണം കടം നൽകാൻ കടയുടമ വിസമ്മതിച്ചതിനെതുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാൾ ആസിഡുമായി തിരിച്ചെത്തുകയായിരുന്നെന്നും കടക്കുള്ളിലേക്ക് ആസിഡ് വലിച്ചെറിയുകയും ഏഴുപേർക്ക് പരിക്കേൽക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.