ജമ്മുകശ്മീരിൽ ഭീകര സംഘടനകളിൽപെട്ട ഏഴ് ഭീകരരെ പിടികൂടി
Jul 20, 2022, 12:28 IST

ജമ്മുകശ്മീരിൽ ഭീകര സംഘടനകളിൽപെട്ട ഏഴ് ഭീകരരെ പിടികൂടി. മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞു. രജൗരിയിലെയും ജമ്മുവിലെയും വിവിധയിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.
പ്രദേശങ്ങളിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. തകർത്തെറിഞ്ഞ മൂന്ന് കേന്ദ്രങ്ങളും ലഷ്‌കർ ഇ ത്വയ്ബയുടേതാണ്. ഭീകര കേന്ദ്രങ്ങളിൽ നിന്നും വൻ ആയുധ ശേഖരങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. എകെ 47 തോക്കുകൾ, പിസ്റ്റലുകൾ, ഗ്രനേഡുകൾ, സ്റ്റിക്കി ബോംബുകൾ, ഐഇഡി, മറ്റ് സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. ഇതിന് പുറമേ ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.