വനിതാ സംവരണ ബിൽ പാസാക്കാൻ എല്ലാ പാർട്ടികളും ശ്രമിക്കണമെന്ന് ശരദ് പവാർ

 
54
 

മുംബൈ: വനിത സംവരണ ബിൽ പാസാക്കാൻ എല്ലാ പാർട്ടികളും ശ്രമിക്കണമെന്ന് എന്‍സിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. പൂനെ ഡോക്‌ടേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിത സംവരണം നൽകുന്നതിനായി ഉത്തരേന്ത്യയുടെയും  മാനസികാവസ്ഥ ഇനിയും അനുകൂലമല്ലെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച  ഇദ്ദേഹത്തൊപ്പം ലോക്‌സഭാംഗവും മകളുമായ സുപ്രിയ സുലെയും ഉണ്ടായിരുന്നു. ഇരുവരും നടത്തിയ സംവാദത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

ലോക്‌സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും ഇനിയും സ്ത്രീകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന വനിതാ സംവരണ ബില്ല് പാസാകാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശരത് പവാര്‍.  കോൺഗ്രസ് ലോക്‌സഭാംഗമായിരുന്ന കാലം മുതൽ താൻ ഈ വിഷയത്തിൽ പാർലമെന്‍റില്‍ സംസാരിക്കാറുണ്ടെന്ന് പവാർ പറഞ്ഞു.

പാർലമെന്‍റിന്‍റെ, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ, മാനസികാവസ്ഥ വനിത സംവരണബില്ലിന് അനുകൂലമായിരുന്നില്ല. ഞാൻ കോൺഗ്രസ് ലോക്‌സഭാംഗമായിരുന്നപ്പോൾ സ്ത്രീ സംവരണ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നതായി ഓര്‍ക്കുന്നുണ്ട്. പാർലമെന്‍റില്‍, ഒരിക്കൽ ഈ വിഷയത്തില്‍ എന്‍റെ പ്രസംഗം പൂർത്തിയാക്കി, ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ, എന്റെ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും എഴുന്നേറ്റു പോയി, എന്റെ പാർട്ടിയിലെ ആളുകൾക്ക് പോലും ഇത് ദഹിക്കുന്നില്ല," പവാർ പറഞ്ഞു.

From around the web