ഷിൻഡെ സർക്കാർ അടുത്ത ആറ് മാസത്തിനുള്ളിൽ വീഴുമെന്ന് ശരദ് പവാർ
Updated: Jul 4, 2022, 11:42 IST

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ അടുത്ത ആറ് മാസത്തിനുള്ളിൽ വീഴുമെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്രയിൽ പുതുതായി രൂപീകരിച്ച സർക്കാർ അടുത്ത ആറ് മാസത്തിനുള്ളിൽ വീഴാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും ഇടക്കാല തെരഞ്ഞടുപ്പിന് വേണ്ടി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
'ഷിൻഡെയെ പിന്തുണക്കുന്ന പല വിമത നിയമസഭാംഗങ്ങളും നിലവിലെ ക്രമീകരണങ്ങളിൽ തൃപ്തരല്ല. മന്ത്രിമാരുടെ വകുപ്പുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ അവരുടെ അസ്വസ്ഥതകൾ പുറത്തുവരും. ഇത് തീർച്ചയായും സർക്കാരിന്‍റെ തകർച്ചക്ക് കാരണമാകും'- പവാർ പറഞ്ഞു.