വിമതരെ സമ്മർദത്തിലാക്കി ശിവസേന

 
71
 

ഡൽഹി: ഏക്‌നാഥ്‌ ഷിൻഡെ അടക്കമുള്ള വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ്‌ പാർടി പ്രസിഡന്റും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ്‌ താക്കറേയെ ചുമതലപ്പെടുത്തി. ‘ശിവസേന ബാലാസാഹേബ്‌ താക്കറേ’ എന്നപേരിൽ ഷിൻഡെ പ്രഖ്യാപിച്ച രാഷ്‌ട്രീയ പാർടിക്ക്‌ അംഗീകാരം നൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പുകമീഷന്‌ ശിവസേന കത്തുനൽകി. ഷിൻഡെപക്ഷം അയച്ച അവിശ്വാസപ്രമേയ നോട്ടീസ്‌ ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ നിരാകരിച്ചു. 16 വിമത എംഎൽഎമാർക്ക്‌ അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കാന്‍ നോട്ടീസും നൽകി.

പുറത്തുപോകാൻ ആഗ്രഹമുള്ളവർക്ക്‌ സ്വതന്ത്രരായി പോകാമെന്നും പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്നും നേതൃയോഗത്തിൽ ഉദ്ധവ്‌ താക്കറേ പ്രഖ്യാപിച്ചു. യഥാർഥ ശിവസേനയെന്ന ഷിൻഡെയുടെ അവകാശവാദം നിയമപരമായി നിലനിൽക്കില്ലെന്ന്‌ പാർടി നിയമോപദേഷ്ടാവ്‌ ധരം മിശ്ര പറഞ്ഞു. ഉദ്ധവ്‌ താക്കറേ പ്രസിഡന്റായി രജിസ്റ്റർ ചെയ്‌താണ്‌ ശിവസേന. പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടരീതി ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

From around the web