എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സീതാറാം യെച്ചൂരി
Jul 1, 2022, 16:55 IST

ന്യൂഡല്‍ഹി : എകെജി സെന്റര്‍ ആക്രമണം നടത്തിയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ടെന്ന് സീതാറാം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആക്രമണത്തെ അപലപിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകോപനങ്ങളില്‍ വീഴാതെ പ്രതിഷേധം സമാധാനപരമായിക്കണം എന്ന് യെച്ചൂരി ഓര്‍മിപ്പിച്ചു.
അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങടക്കം അന്വേഷണസംഘം യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായാണ് തങ്ങള്‍ കാത്തിരിക്കുന്നത്. അതിനിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്ത് തന്നെയായാലും തങ്ങള്‍ സംയമനം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധിച്ചുവരികയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.