'ഇന്ത്യയുടെ റാങ്ക് മനഃപൂർവം ചിലർ കുറയ്ക്കാൻ ശ്രമിക്കുന്നു': സഞ്ജീവ് സന്യാൽ
Nov 23, 2022, 13:16 IST

ഡൽഹി: പത്ര സ്വതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ആഗോള സൂചികകളില്‍ ഇന്ത്യന്‍ റാങ്കിംഗ് തുടര്‍ച്ചയായി ഇടിയുന്ന തരത്തിലുള്ള സമീപ വർഷങ്ങളിലെ പ്രവണതയെ അവഗണിക്കുന്നതാണ് നല്ലതെന്ന് സഞ്ജീവ് സന്യാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ (ഇഎസി) അംഗമാണ് സഞ്ജീവ് സന്യാൽ.
ഇഎസി ഡെപ്യൂട്ടി ഡയറക്ടർ ആകാൻക്ഷ അറോറയ്ക്കൊപ്പം ആഗോള സൂചികളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ വിഷയങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച പേപ്പറിന്‍റെ രചിതാവാണ് സന്യാൽ. ഇത്തരം സൂചികകളെ സംബന്ധിച്ച് അറിയപ്പെടുന്ന പാശ്ചാത്യ സ്ഥാപനങ്ങള്‍ അന്വേഷിക്കുകയും "ആഴമില്ലാത്തതും സുതാര്യമില്ലാത്തതും അശാസ്ത്രീയവുമായ പഠനങ്ങളുമാണ്" ഇത്തരം സൂചികകളുടെ അടിസ്ഥാനം എന്ന് കണ്ടെത്തുകയും ചെയ്തുവെന്നാണ് സന്യാല്‍ വ്യക്തമാക്കുന്നത്.