സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ ഇന്ന് ലോകത്തെ ആശ്ചര്യപ്പെടുത്തുന്നു; പ്രധാനമന്ത്രി 

 
40
 

ഡൽഹി:ഐഎസ്ആർഒ ദൗത്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി. സ്വകാര്യ മേഖലക്ക് കൂടി പ്രാതിനിധ്യം നൽകിയതോടെ വിപ്ലവകരമായ മാറ്റമാണ് കാണാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. യുവാക്കൾ അവ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൻകി ബാത്തിന്റെ 94 ാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് സാങ്കേതിക വിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ ഇന്ന് ബഹിരാകാശ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ്. ഐഎസ്ആർഒയുടെ ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയിൽ ഇന്ത്യ ശക്തമായ സാന്നിധ്യമായി മാറി.ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്. നമ്മുടെ രാജ്യം സൗരോർജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

From around the web