മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയാണ് ബിജെപി സർക്കാർ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി

 
47

ലക്‌നൗ: രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയാണ് ബിജെപി സർക്കാർ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയാണ് മുത്തലാഖ് നിരോധന നിയമം നടപ്പാക്കിയതെന്നും എന്നാൽ, അതിനെ പ്രതിപക്ഷ പാർട്ടികൾ എതിർക്കുകയാണുണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന്, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും എനിക്ക് മുസ്ലീം സഹോദരിമാരുടെയും പെൺമക്കളുടെയും അനുഗ്രഹം ലഭിക്കുന്നു. കാരണം, അവരെ സംരക്ഷിക്കാൻ ഞാൻ വലിയ സേവനം ചെയ്തിട്ടുണ്ട്’- മോദി വ്യക്തമാക്കി.

From around the web