മഹാരാഷ്‌ട്രയിൽ പെട്രോളിനും ഡീസലിനും വിലകുറച്ച് ഷിൻഡെ സർക്കാർ

 
16
 

മഹാരാഷ്‌ട്രയിൽ പെട്രോളിനും ഡീസലിനും വിലകുറച്ച് ഷിൻഡെ സർക്കാർ.പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. പുതിയ സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.

പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതിയിൽ യഥാക്രമം അഞ്ച് രൂപയും രണ്ട് രൂപയും കുറച്ചതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയാണ് അറിയിച്ചത്. ഈ തീരുമാനത്തെ ബിജെപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് സ്വാഗതം ചെയ്തു.

From around the web