വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതികൾ സുപ്രീംകോടതി ശരിവെച്ചു

 
30

ഡൽഹി: സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിച്ച് കേന്ദ്ര സർക്കാർ പാസാക്കിയ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതികൾ സുപ്രീംകോടതി ശരിവെച്ചു.

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും പൊതുതാൽപര്യവും സംരക്ഷിക്കാനുള്ള നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. വിദേശ സംഭാവന സ്വീകരിക്കുന്നത് പരമമായ അവകാശം അല്ലെന്ന് കോടതി വ്യക്തമാക്കി.

സർക്കാറേതര സന്നദ്ധ സംഘടനകൾ(എൻ.ജി.ഒ)ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവന്ന നിയമഭേദഗതി മറ്റു നിയമ നിർമാണം പോലെയല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ദേശീയ ജനാധിപത്യ ഇടത്തിൽ പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും വിദേശ ഉറവിടങ്ങളിൽനിന്നുള്ള ആതിഥേയത്വവും ഫണ്ടിങ്ങും കൊണ്ട് അനർഹമായി സ്വാധീനിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഭേദഗതി.

From around the web