തിങ്കളാഴ്ച മുതൽ സുപ്രീംകോടതി പൂർണതോതിൽ തുറക്കുന്നു
Mar 30, 2022, 15:40 IST

ഡല്‍ഹി: കോവിഡ് മഹാമാരിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് സുപ്രീംകോടതി മടങ്ങുന്നു. തിങ്കളാഴ്ച മുതൽ എല്ലാ കോടതികളിലും നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു. വീഡിയോ കോൺഫറൻസിങ് വഴി വാദം പറയണമെങ്കിൽ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും സംവിധാനമൊരുക്കും.
നിലവിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് വാദം കേൾക്കുന്നത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നേരിട്ടും വീഡിയോ കോൺഫറൻസിങ് മുഖേനയും വാദം കേൾക്കുന്ന ഹൈബ്രിഡ് രീതിയിലാണ് സിറ്റിംഗ് നടക്കുന്നത്.