നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീംകോടതി

 
29
 

നോട്ട്‌ നിരോധന വിഷയം പരിശോധിക്കുമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.സർക്കാറിന്റെ നയപരമായ കാര്യങ്ങളിൽ നീതിന്യായ സംവിധാനങ്ങൾക്ക് എത്രത്തോളം ഇടപെടാമെന്ന ലക്ഷ്മണരേഖ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.എ നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി.

വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാറിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു. നവംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.നോട്ടുനിരോധത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട 59 ഹർജികളിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

2016 നവംബർ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച നടപടി ചോദ്യംചെയ്യുന്ന 58 ഹർജികളാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. നടപടിയുടെ നിയമസാധുതയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നത്.

From around the web