കർഷകരുടെ വരുമാനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും ശ്രദ്ധിക്കണം   ഉപരാഷ്ട്രപതി

 
40
 

ഡൽഹി: രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത്  ലക്ഷ്യമിട്ട്  പരുത്തിയുടെ ഉത്പാദനം, വിളവ് എന്നിവ വർദ്ധിപ്പിക്കുന്നതിനായി  ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും മികച്ച പരിശ്രമം കാഴ്ച വയ്ക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ആവശ്യപ്പെട്ടു   .ആഗോളതലത്തിൽ ഇന്ത്യൻ കൈത്തറി ഉത്പന്നങ്ങളുടെ  മത്സരക്ഷമത വർധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു .

കാർഷികമേഖലയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്ന മേഖലയായ ടെക്സ്റ്റൈൽ രംഗത്തിന്റെ  പ്രാധാന്യം ചൂണ്ടിക്കാട്ടവേ  കാർഷിക ഉത്പാദന വർദ്ധനവ്, കൂടുതൽ യന്ത്രവൽക്കരണം, ടെക്സ്റ്റൈൽ മേഖലയിലെ തൊഴിലാളികളുടെ നൈപുണ്യ ശേഷി വികസനം, ചെറുകിട വ്യവസായ സംരഭങ്ങൾക്കുള്ള പ്രത്യേക പരിഗണന  എന്നിവയിലൂടെ മേഖലയ്ക്ക് കരുത്തു പകരേണ്ടതിന്റെ ആവശ്യകതയും ശ്രീ നായിഡു ചൂണ്ടിക്കാട്ടി . പരുത്തിയുടെ വ്യത്യസ്ത തരങ്ങളിലേക്ക് വൈവിധ്യവൽക്കരണം നടത്തണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. 

From around the web