അതിർത്തിയിൽ ത്രിവർണ്ണ പതാക ഉയർത്താനൊരുങ്ങി രാജ്യം
Oct 6, 2022, 10:11 IST

ഇന്ത്യ-പാകിസ്താൻ അതിർത്തിയായ അട്ടാരിയിൽ ഏറ്റവും വലിയ പതാക ഉയർത്താനൊരുങ്ങി രാജ്യം. 418 അടി ഉയരത്തിൽ പതാക ഉയർത്താനാണ് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. അതിർത്തിയിലെ പാകിസ്താൻ പതാകയേക്കാൾ ഉയരത്തിലാകും ത്രിവർണ്ണ പതാക ഉയർത്തുക.
നിലവിലുള്ള പതാകയ്‌ക്ക് 360 അടി ഉയരമാണ് ഉള്ളത്. 2017 ൽ 3.5 കോടി രൂപ ചിലവിട്ടാണ് ഇത് സ്ഥാപിച്ചത്. എന്നാൽ ഉടൻ തന്നെ പാകിസ്താൻ തങ്ങളുടെ പതാകയുടെ ഉയരം വർദ്ധിപ്പിച്ച് 400 അടിയാക്കി. തുടർന്നാണ് പതാകയുടെ ഉയരം വർദ്ധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. പാകിസ്താൻ പതാകയെ അപേക്ഷിച്ച് പുതിയ ത്രിവർണ്ണ പതാകയ്‌ക്ക് 18 അടി നീളം കൂടുതലായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചതിന് പിന്നാലെ, പദ്ധതിയുടെ ടെൻഡർ നടപടികൾക്ക് ശേഷം കരാറുകാരനെ നിയമിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.