കോവിഡ് വാക്സിനേഷനായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 28,000 കോടി

 
37

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ ഇതുവരെ ചെലവഴിച്ചത് 28,436 കോടി രൂപ. ജനുവരി 28 വരെയുള്ള കണക്കാണിത്.  വാക്സിനേഷനായി സർക്കാർ ചെലവഴിച്ച പണത്തിന്റെ   കണക്ക് മണികൺട്രോളാണ് പുറത്ത് വിട്ടത്. ബജറ്റിൽ വാക്സിൻ വിതരണത്തിനായി മാറ്റിവെച്ച തുകയുടെ 73 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്.

2021-22 വർഷത്തെ ബജറ്റിൽ 35,000 കോടിയാണ് വാക്സിനായി സർക്കാർ മാറ്റിവെച്ചത്. പിന്നീട് ഈ തുക 39,000 കോടിയായി പുതുക്കി നിശ്ചയിച്ചു. വാക്സിൻ വിതരണത്തിനായി ഏറ്റവും കൂടുതൽ പണം നൽകിയത് പൂണെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിനാണ്. 23,644.54 കോടിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയത്.  ,301.04 കോടി രൂപ കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനും കൈമാറി. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇക്ക് 1500 കോടി രൂപയാണ് കേന്ദ്രസർക്കാർ കൈമാറിയത്. വാക്സിൻ കമ്പനികൾക്ക് നൽകാൻ ഇനി സർക്കാറിന്റെ കൈവശം 10,564 കോടി രൂപ കൂടി ബാക്കിയുണ്ട്.  

From around the web