രാജ്യത്തിന്റെ വളർച്ചാ എൻജിനുകളാണ് യുവതലമുറയെന്ന് പ്രധാനമന്ത്രി 

 
44
 

രാജ്യത്തിന്റെ വളർച്ചാ എൻജിനുകളാണ് യുവതലമുറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാജ്യങ്ങൾ യുവാക്കളിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി ബിരുധദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

ജോലി മാത്രമായി തുടരാതെ, സ്വന്തമായി ജോലി കണ്ടെത്താനുള്ള യുവാക്കളുടെ ശ്രമങ്ങൾ വലിയ തോതിൽ മാറിയിട്ടുണ്ട്. സ്റ്റാർട് അപ്പുകളുടെ എണ്ണത്തിലുള്ള വർധനവ് ഇതാണ് തെളിയിക്കുന്നത്. ആറു വർഷത്തിനിടെ 15000 ശതമാനത്തിന്റെ വർധനവാണ് ഈ മേഖലയിൽ ഉണ്ടായതെന്നും നരേന്ദ്രമോദി പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയങ്ങൾ സ്വന്തമായി തീരുമാനമെടുക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്നു. തടസങ്ങളെ അവസരങ്ങളാക്കി മാറ്റുകയാണ് വേണ്ടത്. കൊവിഡ് കാലത്തെ പ്രതിസന്ധികൾ നല്ല രീതിയിൽ മറികടക്കാൻ സാധിച്ചത് ഇതിനുദാഹരണമാണെന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി.

From around the web