രാജ്യസഭയിലെ മൂന്ന് എംപിമാർക്ക് കൂടി സസ്‌പെൻഷൻ
Jul 28, 2022, 15:28 IST

ഡല്‍ഹി: രാജ്യസഭയിലെ മൂന്ന് എംപിമാർക്ക് കൂടി സസ്‌പെൻഷൻ. ആം ആദ്മി അംഗങ്ങളായ സുശീൽകുമാർ ഗുപ്ത, സന്ദീപ് പതക്, ആഞ്ചലിക് ഗണ മോർച്ച അംഗം അജിത് കുമാർ എന്നിവർക്കാണ് സസ്‌പെൻഷൻ. ലോക്‌സഭയിൽ നാല് എംപിമാരെയും, രാജ്യസഭയിൽ 19 എംപിമാരെയും നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.
ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്യം ടാഗോർ, ജ്യോതി മണി എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാർ. സഭാ കാലയളവ് വരെ സസ്പെൻഷൻ തുടരും. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും ഇന്നും തടസപ്പെട്ടു. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണം, വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങൾ ചർച്ച ചെയ്യണം എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരിന്നു പ്രതിഷേധം.