രാജസ്ഥാനിൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് വിദ്യാർത്ഥികൾക്കു കൂടി ഹെപ്പറ്റൈറ്റിസ് എ പോസിറ്റീവ്
Oct 17, 2022, 11:54 IST

രാജസ്ഥാനിൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് വിദ്യാർത്ഥികൾക്കു കൂടി ഹെപ്പറ്റൈറ്റിസ് എ പോസിറ്റീവ് സ്ഥിരീകരിച്ചു.ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 44 ആയി. അതിനിടെ അണുബാധയേറ്റ് നീറ്റ് വിദ്യാർത്ഥി ചികിത്സയ്ക്കിടെ മരണപ്പെട്ട സംഭവത്തിൽ കോട്ട ജില്ല ഭരണകൂടം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
മലിനജലം കണ്ടെത്തിയ കോച്ചിംഗ് സെന്ററിലും ഹോസ്റ്റലിലും ആർ.ഒ ജലം ഉപയോഗിക്കാൻ കോട്ട ജില്ലാ കലക്ടർ ഒ.പി ബങ്കർ ആവശ്യപ്പെട്ടു. സർവേ നടത്തിയതിൽ ജവഹർ നഗറിലെ കോച്ചിംഗ് സെന്റർ വിദ്യാർത്ഥികൾക്കു മാത്രം അസുഖം ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.