ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മൂന്ന് സൈനികർ മരിച്ചു
Apr 15, 2022, 12:47 IST

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മൂന്ന് സൈനികർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.ഷോപിയാനിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബദിഗാം മേഖലയിൽ വൈകീട്ടോടെ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു.
ഇവിടേയ്‌ക്ക് വാഹനങ്ങളിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് . സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തലകീഴായി മറിഞ്ഞു. മീറ്ററുകളോളം നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനം നിന്നത്. നനഞ്ഞ റോഡാണ് അപകടത്തിന് കാരണം ആയതെന്നാണ് പ്രാഥമിക നിഗമനം.