ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി; രണ്ട് എംഎല്‍എമാര്‍ രാജി വെച്ചു

 
46

ഡല്‍ഹി: ത്രിപുരയില്‍ മുന്‍ ആരോഗ്യ മന്ത്രി സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ വിമത നീക്കം. സുദീപ് റോയ് ബര്‍മനും അനുയായിയായ ആശിഷ് കുമാറും എംഎല്‍എ സ്ഥാനം രാജിവെച്ചു. ഇരുവരും ഡല്‍ഹിയിലേക്ക് തിരിച്ചു. സുദീപ് റോയ് ബര്‍മനുമായി അടുത്ത കൂടുതല്‍ എംഎല്‍എമാര്‍ വരും ദിവസം ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് .

സുദീപ് റോയ് ബര്‍മനും ആശിഷ് കുമാറുമാണ് നിലവില്‍ നിയമസഭാ അംഗത്വം രാജിവെച്ചിരിക്കുന്നത്. ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരായ വിമര്‍ശനം വിമത എംഎല്‍എമാര്‍ അടുത്തിടെ രൂക്ഷമാക്കിയരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഇവര്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചിട്ടുണ്ട്.വിമതര്‍ കോണ്‍ഗ്രസിലോ തൃണമൂല്‍ കോണ്‍ഗ്രസിലോ ചേരുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

From around the web