വിദേശത്തു പഠിക്കുന്ന 90% മെഡിക്കൽ വിദ്യാർഥികളും ഇന്ത്യയിലെ യോഗ്യത പരീക്ഷയിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി
Mar 2, 2022, 15:40 IST

വിദേശത്തു പഠിക്കുന്ന 90% മെഡിക്കൽ വിദ്യാർഥികളും ഇന്ത്യയിലെ യോഗ്യത പരീക്ഷയിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. മെഡിക്കൽ പഠനത്തിനായി വിദ്യാർഥികൾ എന്തിന് വിദേശ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നു എന്നത് സംബന്ധിച്ച് ചർച്ച നടത്താൻ അനുയോജ്യമായ സമയം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്നും മെഡിക്കൽ പഠനം നേടുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിൽ ജോലി ചെയ്യാൻ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പരീക്ഷ എഴുതേണ്ടതുണ്ട്. ഈ പരീക്ഷയിൽ വിജയിക്കാൻ വിദേശ മെഡിസിൻ വിദ്യാർഥികൾ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.