ഉത്തരാഖണ്ഡിലെ വൻമലയിടിച്ചിലിൽ കുരുങ്ങി വാഹനങ്ങൾ
Sep 25, 2022, 12:46 IST

ഉത്തരാഖണ്ഡിലെ വൻമലയിടിച്ചിലിൽ കുരുങ്ങി വാഹനങ്ങൾ. ആദി കൈലാഷ് മാനസരോവർ ദേശീയപാതയിലാണ് കൂറ്റൻ കരിങ്കൽ മല ഇടിഞ്ഞു വീണത്. അപകടത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മലയിടിച്ചിൽ നടന്ന റോഡിന്റെ ഒരു ഭാഗത്ത് 40ലേറെ വിനോദ സഞ്ചാരികളും നൂറിലേറെ വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഋഷികേശ്-ഗംഗോത്രി ദേശീയ പാതയാണ് പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുന്നത്.
ഉത്തരകാശി മേഖലയിലെ ഹെൽഗുഗാഡ്-സ്വാരീഗാഡ് മലകളുടെ ഒരു ഭാഗമാണ് താഴേയ്‌ക്ക് പതിച്ചത്. ഡെറാഡൂൺ ജില്ലയിലെ വികാസ് നഗർ-കലാസി-ബാർകോട്ട് ദേശീയ പാതയിലെ ഗതാഗതവും മുടങ്ങിയതായി അധികൃതർ അറിയിച്ചു.