ഇന്ത്യയുമായി സമാധാനപരമായ ബന്ധം ആഗ്രഹിക്കുന്നു; പാക് പ്രധാനമന്ത്രി

 
37
 

ഇസ്ളാമാബാദ്: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന സന്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് നന്ദി. ഇന്ത്യയുമായി സമാധാനപരവും പരസ്പര സഹകരണത്തിൽ ഊന്നിയതുമായ ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്. കാശ്മീർ വിഷയത്തിലുൾപ്പെടെ, സമാധാനപരമായ ഒത്തുതീർപ്പുണ്ടാകണം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാന്റെ ത്യാഗം എല്ലാവർക്കും അറിയാവുന്നതാണ്. നമുക്ക് സമാധാനം ഉറപ്പാക്കാം, നമ്മുടെ ജനങ്ങളുടെ സാമൂഹികസാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം,' ഷെഹബാസ് ട്വീറ്റ് ചെയ്തു.

നേരത്തെ, പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. 'സമാധാനവും സ്ഥിരതയുമുള്ള, ഭീകരപ്രവർത്തനങ്ങൾ ഇല്ലാത്ത പ്രദേശം ഉണ്ടാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ മാത്രമേ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാകൂ. ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും ഉറപ്പിക്കാനാവൂ' - മോദി ട്വീറ്റിൽ വ്യക്തമാക്കി.

From around the web