ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് സമാജ്‌വാദി പാര്‍ട്ടി തെളിയിച്ചതായി അഖിലേഷ് യാദവ്

 
43

ലക്‌നൗ ∙ ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് സമാജ്‌വാദി പാര്‍ട്ടി തെളിയിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഈ ഇടിവ് തുടരും. പകുതിയോളം കള്ളത്തരങ്ങള്‍ പൊളിഞ്ഞു. ബാക്കി കൂടി അടുത്തുതന്നെ പൊളിയും. പൊതുതാല്‍പര്യം കണക്കിലെടുത്തു പോരാട്ടം തുടരുമെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.

സീറ്റ് നിലയില്‍ രണ്ടര ഇരട്ടി വര്‍ധനയും വോട്ട്‌വിഹിതത്തില്‍ ഒന്നര ഇരട്ടി വര്‍ധനവും നല്‍കിയ വോട്ടര്‍മാര്‍ക്ക് അഖിലേഷ് നന്ദി അറിയിച്ചു. യുപി തിരഞ്ഞെടുപ്പില്‍ എസ്പിയുടെ ശക്തമായ തിരിച്ചുവരവിനു ശേഷം പ്രതികരിക്കുകയായിരുന്നു അഖിലേഷ്. യുപിയില്‍ 403 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 255 സീറ്റും എന്‍ഡിഎ സഖ്യം ആകെ 273 സീറ്റുമാണ് നേടിയത്.  

From around the web