മഹാത്മാഗാന്ധിക്കെതിരേ അപമാനകരമായ പരാമര്‍ശം നടത്തിയതിന് ഒരു മതനേതാവിനെതിരേ കൂടി കേസെടുത്തു

 
46

ഭോപ്പാൽ: മഹാത്മാഗാന്ധിക്കെതിരേ അപമാനകരമായ പരാമര്‍ശം നടത്തിയതിന് കാളീചരണ്‍ മഹാരാജ് അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു മതനേതാവിനെതിരേയും കേസ്. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിനാണ് മതനേതാവ് തരുണ്‍ മുരാരി ബാപ്പുവിനെതിരേ കേസ് എടുത്തിരിക്കുന്നത്.

നര്‍സിങ്പുരില്‍ നടന്ന ഒരു പരിപാടിയിലാണ് തരുണ്‍ മുരാരി ബാപ്പു മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് ചൊവ്വാഴ്ച കേസ് എടുത്തു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം സെക്ഷന്‍ 505 (2), 153 ബി എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തങ്ങള്‍ തരുണ്‍ മുരാരി ബാപ്പുവിന് നോട്ടീസ് അയച്ചതായും നര്‍സിങ്പുര്‍ പോലീസ് സൂപ്രണ്ട് വിപുല്‍ ശ്രീവാസ്തവ വ്യക്തമാക്കി.

From around the web