രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്‍റെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു
Dec 11, 2021, 14:12 IST

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു. സിംബാബ്വെയിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത് . ഇയാൾ ദക്ഷിണാഫ്രിക്കയും സന്ദർശിച്ചിരുന്നു.
രണ്ടു ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ച ഇയാളുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കിയിരുന്നു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ' ഒമിക്രോൺ' സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയ വ്യക്തിക്കാണ് ഡൽഹിയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അവരെ ലോക്നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ 17 പേരെ നിരീക്ഷണത്തിലാക്കി.